Sunday, April 09, 2006

സായുധ ചെറുത്തുനില്‍പ്പ്‌ തന്നെ വഴി.

ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ പരിവര്‍ത്തനം സാധ്യമാണെന്ന വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ദിനം തോറും നേര്‍ത്തു വരുന്ന പശ്ചാത്തലത്തില്‍ നമ്മുടെ വിദ്യാഭ്യാസവും ആരോഗ്യവും വെള്ളവും സംരക്ഷിക്കാന്‍ ജനകീയവും കൂട്ടായതുമായ സായുധ ചെറുത്തുനില്‍പിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതല്ലേ. ഇനിയും ജനപക്ഷത്തു ബാക്കി നില്‍ക്കുന്ന മുഴുവന്‍ ഇടതുപക്ഷ സംഘടനകളും പുരോഗമന മതകീയ പ്രസ്ഥാനങ്ങളും പാരിസ്തിഥിക കൂട്ടായ്മകളും ഒത്തു ചേര്‍ന്ന് ഒരു ജനകീയ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്‌. ജനകീയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇനിയും ജനാധിപത്യം പ്രസംഗിച്ചു നടന്നിട്ടു കാര്യമില്ല. ജനാധിപത്യത്തെ തെമ്മാടി രാഷ്ട്രീയക്കാര്‍ ഹൈജാക്‌ ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി നമുക്കു മുന്നിലുള്ളത്‌ ആയുധം കയ്യിലേന്തിയുള്ള പോരാട്ടതിന്റെ വഴി മാത്രമാണ്‍. കപട രാഷ്ട്രീയക്കാരും യാഥാസ്തിഥിക പുരോഹിതരും എത്ര തന്നെ ആക്ഷേപിച്ചാലും ഇങ്ങനെയൊരു മാര്‍ഗം തെളിഞ്ഞു വരേണ്ടതുണ്ട്‌.

-ഡ്യൂമാസ്‌ -

1 Comments:

At 10:44 AM, Blogger മിന്നാമിനുങ്ങ്‌ said...

കേരള യുവത പോരാട്ടമെന്ന പദം മറന്നു പോയിരിക്കുന്നു സുഹ്രുത്തെ,അറുപത്‌-എഴുപതുകളിലെ യുവതയുടെ വിപ്ലവ ബോധം ഇനി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നത്‌ വിഡ്ഢിത്തമാണെന്നാണു എന്റെ പക്ഷം.ഇളനീര്‍ കായ്ക്കുന്ന മരത്തിന്റെ ചോട്ടില്‍ നിന്ന് പെപ്സി-കൊക്കക്കോളകള്‍ കുടിച്ചു ദാഹം തീര്‍ക്കുന്ന,കെന്റക്കി ഫ്രൈഡ്‌ ചിക്കന്‍ കഴിച്ച്‌ വിശപ്പടക്കുന്ന,അടച്ചിട്ട വായനശാലയുടെ വരാന്തയിലിരുന്ന് ചീട്ടുകളിക്കുന്ന,അക്രമത്തിനെതിരെ ഉയരേണ്ട കൈകളില്‍ മയക്കുമരുന്നിന്റെ പൊതി സൂക്ഷിക്കുന്ന,അധര്‍മവും അനീതിയും പുറത്ത്‌ അരങ്ങു തകര്‍ത്താടുമ്പോള്‍ അടച്ചിട്ട മുറിക്കുള്ളിലെ പോപ്പ്‌-റാക്ക്‌ സംഗീതത്തിന്റെ അകമ്പടിയില്‍ ടെലിവിഷന്‍ ചാനലുകളിലേക്ക്‌ പ്രണയസന്ദേശമയക്കുന്ന ഇന്നത്തെ യുവതയില്‍ നിന്ന് നാമിനിയുമൊരു തിരുനെല്ലിക്കാട്ടിലെ വര്‍ഗീസിനെ പ്രതീക്ഷിക്കുന്നതിലെന്തര്‍ഥം...?

 

Post a Comment

<< Home