Monday, April 10, 2006


നരകവാതില്‍ തുറന്ന്‌ കിടപ്പാണ്‌...... കടന്നോളൂ!

Sunday, April 09, 2006

പോളിംഗ്‌ ബൂത്തുകള്‍

തുറന്ന വാഹനത്തില്‍
പച്ചയും ചുവപ്പും
ഷാള്‍ ധരിച്ച്‌
അവര്‍ കയ്യുയര്‍ത്തി
വീശുന്നു.
പാതക്കിരുവശവും
തിങ്ങി നിറഞ്ഞ
ആള്‍ക്കൂട്ടം.
പെണ്ണുങ്ങളുടെ കലപില
റോഡ്‌ വക്കത്തെ
വീടുകളിലെ ജാലകങ്ങളിലൂടെ...
കുപ്പായമിടാത്ത കുഞ്ഞുങ്ങളെ
കൈ പിടിച്ച്‌
പലപ്പോഴും ദേഷ്യപ്പെട്ട്‌
അടിച്ചോടിക്കുന്നു വീട്ടിലേക്ക്‌
'മുതിര്‍ന്നവര്'.
ആഹ്ളാദം!
ആരാധന!
ദാസ്യം!
കടും ചുവപ്പില്‍
തിളങ്ങുന്ന,
മിനുസമുള്ള
കസവു കുപ്പായത്തില്‍ തട്ടി
കാഴ്ച്ച തള്ളുന്നു.
ഒച്ചപ്പാടുകാരന്റെ
സ്തുതി ഗീതങ്ങള്‍
കേള്‍വിയില്‍ ഇടിച്ചു കേറുന്നു.
ജനക്കൂട്ടം
കൈ തരിച്ച്‌
മുഷ്ടി ചുരുണ്ട്‌
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌.
വണ്ടികള്‍
ചൂണ്ടുവിരലില്‍ നിന്നും
കറുത്ത ചോര ചിതറിത്തെറിപ്പിച്ച്‌
അടുത്ത പോളിംഗ്‌ ബൂത്തിലേക്ക്‌.

സായുധ ചെറുത്തുനില്‍പ്പ്‌ തന്നെ വഴി.

ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ പരിവര്‍ത്തനം സാധ്യമാണെന്ന വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ദിനം തോറും നേര്‍ത്തു വരുന്ന പശ്ചാത്തലത്തില്‍ നമ്മുടെ വിദ്യാഭ്യാസവും ആരോഗ്യവും വെള്ളവും സംരക്ഷിക്കാന്‍ ജനകീയവും കൂട്ടായതുമായ സായുധ ചെറുത്തുനില്‍പിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതല്ലേ. ഇനിയും ജനപക്ഷത്തു ബാക്കി നില്‍ക്കുന്ന മുഴുവന്‍ ഇടതുപക്ഷ സംഘടനകളും പുരോഗമന മതകീയ പ്രസ്ഥാനങ്ങളും പാരിസ്തിഥിക കൂട്ടായ്മകളും ഒത്തു ചേര്‍ന്ന് ഒരു ജനകീയ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്‌. ജനകീയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇനിയും ജനാധിപത്യം പ്രസംഗിച്ചു നടന്നിട്ടു കാര്യമില്ല. ജനാധിപത്യത്തെ തെമ്മാടി രാഷ്ട്രീയക്കാര്‍ ഹൈജാക്‌ ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി നമുക്കു മുന്നിലുള്ളത്‌ ആയുധം കയ്യിലേന്തിയുള്ള പോരാട്ടതിന്റെ വഴി മാത്രമാണ്‍. കപട രാഷ്ട്രീയക്കാരും യാഥാസ്തിഥിക പുരോഹിതരും എത്ര തന്നെ ആക്ഷേപിച്ചാലും ഇങ്ങനെയൊരു മാര്‍ഗം തെളിഞ്ഞു വരേണ്ടതുണ്ട്‌.

-ഡ്യൂമാസ്‌ -